തിരുവനന്തപുരം:സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയതിന്റെ 112ാം വാർഷിക ദിനാചരണം സ്വദേശാഭിമാനി സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ആചരിക്കുമെന്ന് സ്മാരക സമിതി ജനറൽ സെക്രട്ടറി തമ്പാനൂർ രവി അറിയിച്ചു. 26 ന് രാവിലെ 8ന് പാളയം രക്തസാക്ഷി മണ്ഡപത്തിന് എതിർവശത്തുള്ള സ്വദേശാഭിമാനി സ്മാരകത്തിൽ പുഷ്പാർച്ചന നടത്തും. പുഷ്പാർച്ചനയിലും അനുസ്മരണ ചടങ്ങുകളിലും സ്വാതന്ത്ര്യ സമരസേനാനികളും രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും മാദ്ധ്യമപ്രവർത്തകരും പങ്കെടുക്കും. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മദേശമായ നെയ്യാറ്റിൻകരയിലും അനുസ്മരണ പരിപാടികൾ സമിതിയുടെ മേൽനോട്ടത്തിൽ സംഘടിപ്പിക്കും.