psla

നെയ്യാറ്റിൻകര: പാറശാലയിലും പൂവാറിലും ബസുകൾക്ക് നേരെ കല്ലേറ് നടത്തി.പാറശാലയിൽ
പൊലീസിന്റെ അകമ്പടിയോടെ ബസുകൾ കോൺവേയായി സർവീസ് നടത്തി.പൂവാറിൽ കെ.എസ്.ആർ.ടി.സി ബസിന് നേരെ ആക്രമണം ഉണ്ടായി. ബൈക്കിൽ ഹെൽമെറ്റ് ധരിച്ചെത്തിയ രണ്ടുപേരാണ് ബസിന് നേരെ കല്ലെറിഞ്ഞത്.കല്ലേറിൽ പാറശാല ഡിപ്പോയിലെ ബസിന്റെ മുൻവശത്തെ ചില്ല് തകർന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും പൂവാർ വഴി കളിയിക്കാവിളയിലേക്ക് പോകുന്നതിനിടെയാണ് പൂവാർ ലയോള കോളേജിന് സമീപത്തു വച്ച് കല്ലേറുണ്ടായത്. ബസിൽനിറയെ യാത്രക്കാരുണ്ടായിരുന്നു.പൂവാർ പൊലീസ് കേസെടുത്തു.ഹർത്താൽ അനുകൂലികളെന്ന് കരുതപ്പെടുന്നവരുടെ സി.സി.ടി.വി ദൃശ്യം പോലീസിന് കിട്ടിയിട്ടുണ്ട്. പൂവാർ കെ.സ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് രാവിലെ മുതൽ ബസ് സർവ്വീസുകൾ ആരംഭിച്ചെങ്കിലും പലയിടത്തും ബസിന് നേരേ അക്രമം ഉണ്ടായതിനെത്തുടർന്ന് ഉച്ചയോടെ സർവീസ് നിർത്തിവച്ചു.