തിരുവനന്തപുരം: കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ ഭാരവാഹികളായി കെ.ഷൂജ (പ്രസിഡന്റ്), സതികുമാർ എസ് (ജനറൽ സെക്രട്ടറി), സിൽവി സലിം, എം.ബിനുകുമാർ (വൈസ് പ്രസിഡന്റുമാർ), അനിൽകുമാർ ആർ, കെ.അജീഷ് കുമാർ (സെക്രട്ടറിമാർ), എസ്.വിവേക് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. ആർ.എസ്.സന്തോഷ് കുമാർ, ഡി.ഡി.ഗോഡ്ഫ്രി, ആർ.നന്ദകുമാർ, സോണിമോൾ വി,ഡി.പ്രദീപ്, പാട്രിക് എ, രാജേഷ് കുമാർ എ, അജിത് എസ്.പി,സുരേഷ് കുമാർ വി, മഞ്ജുഷ റ്റി.എസ്, ഫാത്തിമാബീവി എൻ, പി.ചന്ദ്രൻ എന്നിവരാണ് നിർവാഹക സമിതിയംഗങ്ങൾ. ആദായനികുതി പരിധി ഉയർത്തുക, 9ഡി വകുപ്പ് പിൻവലിക്കുക,മെഡിസെപ്പ് ആശങ്കകൾ ദുരീകരിക്കുക, ക്ഷാമബത്ത കുടിശികയും ലീവ് സറണ്ടറും അനുവദിക്കുക തുടങ്ങീ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.