
പാറശാല: നവരാത്രി പൂജയോടനുബന്ധിച്ച് പാറശാല സനാതന ധർമ്മ പരിഷത്തിന്റെ നേതൃത്വത്തിൽ പാറശാല പേരൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നടക്കുന്ന സൗവർണ നവരാത്രത്തിന് യജ്ഞശാലയിൽ പൂജിക്കുന്ന വിഗ്രഹം ക്ഷേത്രത്തിലെത്തിച്ചു.നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ മയൂര വാഹനത്തിലെത്തിച്ച വിഗ്രഹം വൻ ഭക്തജന സാന്നിദ്ധ്യത്തിൽ താലപ്പൊലിയോടെ സ്വീകരിച്ച് യജ്ഞശാലയ്ക്ക് സമീപമെത്തിച്ചു.ഒക്ടോബർ 5 വരെ നടക്കുന്ന നവരാത്രി പൂജയോടനുബന്ധിച്ച് ഹിന്ദുമത സമ്മേളനവും നടക്കും.26 മുതൽ തുടരുന്ന യജ്ഞം ഒക്ടോബർ 5ന് സമാപിക്കും.