തിരുവനന്തപുരം: സി.എച്ച്.എം.എം കോളേജിലെ സാമൂഹ്യ പ്രവർത്തന വിഭാഗവും എൻ.എസ്.എസ് യൂണിറ്റും കല്ലമ്പലത്തെ വി റൈസ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റിയും സംയുക്തമായി ആരംഭിക്കുന്ന ഗ്രാമീണ ഗ്രന്ഥശാല ഒ.എസ്. അംബിക എം.എൽ.എ ഇന്ന് നാടിന് സമർപ്പിക്കും കല്ലമ്പലം തലവിള വി റൈസ് സൊസൈറ്റിയിൽ നടക്കുന്ന ചടങ്ങിൽ സി.എച്ച്.എം.എം കോളേജ് പ്രിൻസിപ്പൽ ഡോ.എൽ. തുളസീധരൻ അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ എം.ഇ.ടി.സി.എ ചെയർമാൻ സൈനുലാബ്ദ്ദീൻ പൂന്തോട്ടം മുഖ്യപ്രഭാഷണം നടത്തും.