കല്ലമ്പലം: സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് പദ്ധതിയുടെ വർക്കല സബ് ഡിവിഷൻ പാസിംഗ് ഔട്ട് പരേഡ് 27ന് വൈകിട്ട് 3.30 ന് ഞെക്കാട് ഗവ.വി.എച്ച്.എസ്.എസിൽ നടക്കും. സ്പീക്കർ എ.എൻ. ഷംസീർ സല്യൂട്ട് സ്വീകരിക്കും. പാസിംഗ് ഔട്ട് പരേഡിൽ ഞെക്കാട് സ്കൂളിന് പുറമെ ജി.എച്ച്.എസ്.എസ് പാളയംകുന്ന്, ജി.എച്ച്.എസ്.എസ് നാവായിക്കുളം, എസ്.എസ്.പി.ബി.എച്ച്.എസ്.എസ് കടയ്ക്കാവൂർ, ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ, ജി.എച്ച്.എസ്.എസ് വക്കം എന്നീ സ്കൂളുകളും പങ്കെടുക്കും. അടൂർ പ്രകാശ് എം.പി, ഒ. എസ്. അംബിക എം.എൽ.എ, വി. ജോയി എം.എൽ.എ, വി. ശശി എം.എൽ.എ, തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി ഡി. ശില്പ ഐ.പി.എസ്, എസ്.പി.സി സ്റ്റേറ്റ് അഡിഷണൽ നോഡൽ ഓഫീസർ മുഹമ്മദ് ഷാഫ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, മറ്റു ജനപ്രതിനിധികൾ, പൊലീസ് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.