കാട്ടാക്കട:സി.ഐ.ടി.യു വി ജില്ലാ സമ്മേളനം 25,26തീയതികളിൽ കാട്ടാക്കടയിൽ നടക്കും.25ന് കാട്ടാക്കട ആർ.കെ.എൻ ഹാളിൽ പ്രതിനിധി സമ്മേളനം.9ന് രജിസ്ട്രേഷൻ.തുടർന്ന് പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരിം.എം.പി ഉദ്ഘാടനം ചെയ്യും.വി.ശിവൻകുട്ടി,കെ.എസ്.സുനിൽ കുമാർ,കെ.ഒ.ഹബീബ്,കെ.ഹരികൃഷ്ണൻ,പി.എസ്.മധുസൂദനൻ,ജോസ്.ടി.എബ്രഹാം,പി.പി.ചിത്തരഞ്ജൻ,എൻ.വിജയകുമാർ എന്നിവർ സംസാരിക്കും.26ന് കാട്ടാക്കട കെ.എസ്.ആർ.ടി.സി പാർക്കിംഗ് ഗ്രൗണ്ടിൽ നടക്കുന്ന പൊതു സമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.എളമരം കരിം.എം.പി,ആനാവൂർ നാഗപ്പൻ,വി.ശിവൻകുട്ടി,സി.ജയൻ ബാബു,ആർ.രാമു,ഐ.ബി.സതീഷ്.എം.എൽ.എ,ജി.സ്റ്റീഫൻ.എം.എൽ.എ,കെ.ഗിരി,എൻ.വിജയകുമാർ എന്നിവർ സംസാരിക്കും.