വെള്ളനാട്:കേരളത്തിന്റെ വികസനത്തിന് റോഡുകളുടെ നവീകരണം അനിവാര്യമെന്ന് കേന്ദ്രമന്ത്രി ശോഭ കരന്തലജെ. ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ നവ വോട്ടർമാരുടെ സംഗമം വെള്ളനാട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്ര മന്ത്രി.ബി,ജെ.പി ജില്ലാ സെക്രട്ടറി മുളയറ രതീഷ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി എസ്.സുരേഷ്,ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്,സംസ്ഥാന സംയോജകൻ ഗണേഷ്,എം.വി.രഞ്ചിത്ത്,ആർ.എസ്.രാജീവ്,സജിത്ത്,പ്ലാവിള അനിൽ,മുക്കംപാലമൂട് ബിജു,എന്നിവർ സംസാരിച്ചു.തുടർന്ന് കേന്ദ്ര മന്ത്രി വിദ്യാർത്ഥികളുമായി സംവാദവും നടത്തി.