കുറ്റിച്ചൽ:കുറ്റിച്ചൽ പഞ്ചായത്തിലെ കോട്ടൂർ അഗസ്ത്യ വനമേഖലയിലേയ്ക്കുള്ള റോഡുകൾ ഗതാഗത യോഗ്യമാക്കണെന്നാവശ്യപ്പെട്ട് ആദിവാസികൾ കുറ്റിച്ചൽ ഗ്രാമ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.27 ഊരുകളിൽ നിന്നെത്തിയ ആദിവാസികൾ വൈകിട്ട് വരെ സമരം തുടർന്നു.തുടർന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.മണികമ്ഠൻ,കാട്ടാക്കട പൊലീസ് എസ്.എച്ച്.ഒ എന്നിവരുമായി നടന്ന ചർച്ചയിൽ അടിയന്തരമായി റോഡ് നവീകരിക്കുമെന്ന ഉറപ്പിൻമേലാണ് സമരം അവസാനിപ്പിച്ചത്.ഊരുമൂപ്പൻമ്മാരായ വില്യൻ കാണി,സുനിൽകുമാർകാണി എന്നിവർ സമരത്തിന് നേതൃത്വം നൽകി.