വർക്കല: കവലയൂർ കുളമുട്ടം ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ നിലവിലുള്ള സബ് സെന്ററിനുവേണ്ടി വാങ്ങിയ പുതിയ കെട്ടിടത്തിന്റെ പ്രവർത്തനോദ്ഘാടനം 28ന് വൈകിട്ട് 4ന് വർക്കല ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ.സ്മിതാ സുന്ദരേശൻ നിർവഹിക്കും.സംഘം പ്രസിഡന്റ്‌ എ.ബി.സലിം അദ്ധ്യക്ഷത വഹിക്കും.ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആർ.സിന്ധു കർഷകർക്ക് ധന സഹായം വിതരണം ചെയ്യും.മണമ്പൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.നഹാസ് മുഖ്യ പ്രഭാഷണം നടത്തും.ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.അക്ബർ മുതിർന്ന കർഷകനെ ആദരിക്കും.ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ പി.സുരേഷ് കുമാർ,ഒലീദ് കുളമുട്ടം,വൻകടവ് വിജയൻ, സോഫിയസലിം,വർക്കല ക്ഷീര വികസന വകുപ്പ് ഓഫീസർ വി. മഞ്ജു, ഡയറി ഫാം ഇൻസ്‌ട്രക്റ്ററൻമാരായ ബീന , ആർ. എസ്. വിനോദ്,സംഘം സെക്രട്ടറി എസ്. ഷൈല എന്നിവർ സംസാരിക്കും.വൈകിട്ട് 3ന് കർഷക സമ്പർക്ക പരിപാടി നടക്കും.