തിരുവനന്തപുരം: പട്ടം മാങ്കുളം പരാശക്തി ദേവീക്ഷേത്രത്തിൽ 26 മുതൽ നവരാത്രി മഹോത്സവം ആരംഭിക്കും.ഒക്ടോബർ 4ന് രാവിലെ 7.30ന് മഹാചണ്ഡികാ ഹോമം നടക്കും.പൂയം തിരുനാൾ ഗൗരി പാർവതി ബായി ഭദ്രദീപം കൊളുത്തും. കാലടി മാധവൻ നമ്പൂതിരി യജ്ഞാചാര്യനാകും. ഇതാദ്യമായാണ് കേരളത്തിലെ ക്ഷേത്രത്തിൽ മഹാചണ്ഡികാഹോമം നടക്കുന്നതെന്ന് ക്ഷേത്ര ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ദിവസവും വൈകിട്ട് 7.30ന് നൃത്ത പരിപാടികൾ അരങ്ങേറും. 26ന് വൈകിട്ട് നൃത്യനൃത്തം, 27ന് കലാമണ്ഡലം സോണി സുന്ദറിന്റെ നാട്യവേദ, 28ന് സംഗീത സന്ധ്യ, 29ന് അങ്കുരം ഡാൻസ് അക്കാഡമിയുടെയും 30ന് പട്ടം മരപ്പാലും ടെമ്പിൾ ഒഫ് ആർട്സിന്റെയും നൃത്യനൃത്തങ്ങളും ഒക്ടോബർ ഒന്നിന് നൂപുർ ഡാൻസ് അക്കാഡമിയുടെ കുച്ചുപ്പുടിയും ഭരതനാട്യവും.2ന് ത്രയംബക കലാപീഠത്തിന്റെ നൃത്യനൃത്തങ്ങൾ 3ന് ശ്രീകാര്യം ഓംകാർ അക്കാഡമിയുടെ ഭരതനാട്യം എന്നിവ അരങ്ങേറും. 4ന് ഉച്ചയ്ക്ക് 12 ന് അന്നദാനം,വൈകിട്ട് 7.30ന് കേരള നാട്യ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ ശ്രീരംഗ് നൃത്തങ്ങളും നടക്കുമെന്ന് ക്ഷേത്ര പ്രസിഡന്റ് അഡ്വ.വി.സജീവ്,സെക്രട്ടറി ജയമോഹൻ നായർ,വൈസ് പ്രസിഡന്റുമാരായ ഹരി കൈലാസ്,അജിത്ബാബു,ശശികുമാർ,ജോയിന്റ് സെക്രട്ടറിമാരായ ശിവകുമാർ, ശിവശങ്കരൻ നായർ തുടങ്ങിയവർ അറിയിച്ചു.