sudheer-ettuvangunnu

കല്ലമ്പലം: കവലയൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ എൻ.എസ്.എസ് ദിനാഘോഷം മണമ്പൂർ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.സുധീർ ഉദ്ഘാടനം ചെയ്തു.സ്വാതന്ത്ര്യമൃതം സപ്തദിന സഹവാസ ക്യാമ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ അഭിമാന മുഹൂർത്തങ്ങളെ ആസ്പദമാക്കി വോളന്റിയർമാർ വിദ്യാലയ ചുവരുകളിൽ വരച്ച ഫ്രീഡം വാളിന്റെ ഉദ്ഘാടനവും നടന്നു.സ്കൂൾ പ്രിൻസിപ്പൽ എം.എസ്.സുധീർ,എസ്.താണുവൻ ആചാരി,ബേബിഗിരിജ,ശ്രീവത്സൻ,ഷംനാദ്,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ രാജേഷ് എന്നിവർ പങ്കെടുത്തു.