മുടപുരം :മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം നാളെ മുതൽ ഒക്ടോബർ 5 വരെ വിവിധ ചടങ്ങുകളോടെ നടക്കും.നാളെ മുതൽ ദിവസവും രാവിലെ 5 മുതൽ ക്ഷേത്ര ചടങ്ങുകൾ. രാവിലെ 6ന് ഗണപതിഹോമം,രാത്രി 8ന് ലളിതാ സഹസ്രനാമജപവും സരസ്വതി പൂജയും,8.15ന് പ്രസാദവിതരണം.നാളെ വൈകിട്ട് 6 .30ന് നടക്കുന്ന നവരാത്രി മഹോത്സവം ഡോ.ആനന്ദ് ഉദ്‌ഘാടനം ചെയ്യും. 27ന് പതിവ് പൂജകൾക്ക് പുറമെ വൈകിട്ട് 6.30ന് ആദ്ധ്യാത്മിക പ്രഭാഷണം,28ന് വൈകിട്ട് 6.30ന് പി.കെ.ഗോപിനാഥന്റെ ആദ്ധ്യാത്മിക പ്രഭാഷണം,29ന് വൈകിട്ട് 6.30ന് മുട്ടപ്പലം വിജയകുമാറിന്റെ ആദ്ധ്യാത്മിക പ്രഭാഷണം,30ന് വൈകിട്ട് 6.30ന് കാര്യവട്ടം ശ്രീകണ്ഠൻ നായരുടെ ആദ്ധ്യാത്മിക പ്രഭാഷണം.ഒക്ടോബർ ഒന്നിന് വൈകിട്ട് 6.30ന് ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ ആദ്ധ്യാത്മിക പ്രഭാഷണം. 2ന് വൈകിട്ട് 5 മുതൽ പൂജവയ്‌പ്പ് .6.30ന് കലാമണ്ഡലം സിസ്റ്റേഴ്സും സംഘവും അവതരിപ്പിക്കുന്ന ഇന്ത്യൻ ക്‌ളാസിക്കൽ ഡാൻസ്. 3ന് രാത്രി 7ന് വിളക്കാട് സപ്തശ്രീ സ്കൂൾ ഒഫ് മ്യൂസിക് അവതരിപ്പിക്കുന്ന സംഗീതവിരുന്ന്. 4ന് മഹാനവമി.വൈകിട്ട് 5 മുതൽ ആയുധ പൂജ,വാഹന പൂജ വയ്പ്,6.30ന് ചിറയിൻകീഴ് കൊറാട്ടുവിളാകം അനുഗ്രഹ ആർട്സ് ആൻഡ് സ്പോർട്സിന്റെ തിരുവാതിരകളി. 5ന് രാവിലെ 7ന് പൂജയെടുപ്പ്,7.30 മുതൽ വിദ്യാരംഭം.രാത്രി 7 മുതൽ തത്വമസി കലാപീഠം അവതരിപ്പിക്കുന്ന ഡാൻസ്.