swami-bodhananda

ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങൾ അനന്തരഗാമിയായി നിയോഗിച്ചനുഗ്രഹിച്ച പുണ്യപുരുഷനാണ് സ്വാമി ബോധാനന്ദ. ജന്മദേശം തൃശൂർ ചിറയ്ക്കലിലെ ഇൗഴവൻപറമ്പ് തറവാടാണ്. അവിടെ ചെറോൺ- ഇക്കോരൻ ദമ്പതികൾക്ക് 1058 മകരം 10ന് 1882 ജനുവരി 28ന് പുണർതം നക്ഷത്രത്തിലായിരുന്നു ജനനം. വേലായുധൻ എന്നായിരുന്നു പൂർവാശ്രമത്തിലെ പേര്. ബാല്യം മുതൽക്കുതന്നെ ആദ്ധ്യാത്മികചര്യകളോടെ ജീവിതം നയിച്ചു. ഒരിക്കൽ ബാലനെ കാണാതായി. രണ്ടുദിവസം കഴിഞ്ഞപ്പോൾ നെല്ലിടുന്ന പത്തായത്തിലിരുന്ന് ധ്യാനിക്കുന്നതാണ് കണ്ടത്. മകൻ സന്യസിക്കുമെന്നു മനസ്സിലായ മാതാപിതാക്കളും ബന്ധുജനങ്ങളും വേലായുധന്റെ മൂത്ത ജ്യേഷ്ഠന്റെ വിവാഹത്തോടൊപ്പം വേലായുധനെയും 16-ാം വയസിൽ വിവാഹം കഴിപ്പിച്ചു. കേശവൻ എന്ന കുട്ടിയുമുണ്ടായി. എന്നാൽ ഒരുനാൾ അർദ്ധരാത്രി സമയത്ത് വേലായുധൻ ഭാര്യയെയും കുഞ്ഞിനെയും ജഗന്നിയന്താവിന്റെ കരങ്ങളിലേൽപ്പിച്ച് സർവ്വസംഗ പരിത്യാഗിയായി യാത്രതിരിച്ചു. 18-ാം വയസിൽ വീടുവിട്ട് ഹിമാലയത്തിലെത്തി മഞ്ഞുകട്ടകൾക്കിടയിലിരുന്ന് വൈരാഗ്യനിഷ്ഠനായി വേലായുധൻ തപസ്സുചെയ്തു. ആ തപസ്സിനെക്കുറിച്ച് സ്വാമികൾ ഒരിക്കൽ പറഞ്ഞു. `` ധ്യാനനിഷ്ഠയിലിരുന്ന ഇൗ സാധു മഞ്ഞുക്കട്ടകൾക്കിടയിൽനിന്നും ശരീരം മോചിപ്പിച്ചെടുക്കാൻ നന്നേ ബുദ്ധിമുട്ടിയിട്ടുണ്ട്. ''

ശങ്കരാചാര്യരുടെ ദശനാമ സമ്പ്രദായത്തിൽ ജ്യോതിർമഠത്തിലെ ഇൗശ്വരാനന്ദ മണ്ഡലീശ്വരനിൽ നിന്നും സന്യാസം സ്വീകരിച്ച് ബോധാനന്ദ സ്വാമികളായി മാറി. 23-ാം വയസിൽ പണ്ഡിതനായ മഹാസന്യാസിയായി ചിറയ്ക്കലിൽ മടങ്ങിയെത്തി. സമൂഹമദ്ധ്യത്തിലേക്കിറങ്ങി അയിത്തവും അനാചാരവും അന്ധവിശ്വാസങ്ങളും ദൂരീകരിക്കാൻ ശ്രമം തുടങ്ങി. 1907 മുതൽ 1908 വരെ ഒരുവർഷക്കാലം അദ്ദേഹം സ്ഥാപിച്ച അവധൂത മഠത്തിൽവച്ച് മിശ്രഭോജനം നടത്തി. ബോധാനന്ദസ്വാമികൾ സ്ഥാപിച്ച ധർമ്മഭടംസംഘത്തിന്റെ ശാഖകൾ പഴയ കൊച്ചി മലബാർ സംസ്ഥാനങ്ങളിൽ വ്യാപകമായി സ്ഥാപിച്ചു. ഗുരുദേവസന്ദേശ പ്രചരണാർത്ഥം രാജ്യമെമ്പാടും സ്വാമികൾ സഞ്ചരിച്ചു. ഗുരുവിന്റെ പ്രതിപുരുഷനായി പലയിടങ്ങളിലും ക്ഷേത്രപ്രതിഷ്ഠകൾ നടത്തി. കോട്ടയം നാഗമ്പടം ക്ഷേത്രം, ഇരിങ്ങാലക്കുട വിശ്വനാഥക്ഷേത്രം, ആല ശങ്കരനാരായണ ക്ഷേത്രം, പർളിക്കാട് നടരാജഗിരി ക്ഷേത്രം, വാടാനപ്പള്ളി ഗണേശമംഗലം ക്ഷേത്രം തുടങ്ങിയ നിരവധി ക്ഷേത്രങ്ങളിൽ സ്വാമികൾ പ്രതിഷ്ഠനടത്തി. 1918 ൽ ഗുരുദേവന്റെ സിലോൺ സന്ദർശനത്തിന് വേദിയൊരുക്കിയതും ബോധാനന്ദ സ്വാമികളാണ്.

1925 ൽ ബോധാനന്ദസ്വാമികളെ ഗുരുദേവന്റെ അനന്തരഗാമിയായി നിശ്ചയിച്ചതിനെത്തുടർന്ന് എസ്.എൻ.ഡി.പി യോഗം സ്വാമികൾ അദ്ധ്യക്ഷനായി യോഗവാർഷികം ആഘോഷിച്ചു.

1928 കന്നി അഞ്ചിന് ഗുരുവിന്റെ മഹാപരിനിർവ്വാണം. മഹാഗുരുവിന്റെ സമാധിയിരുത്തൽ ചടങ്ങുകൾ കന്നി ഏഴിന് മദ്ധ്യാഹ്നത്തോടെ പൂർത്തിയായി. കന്നി എട്ടിന് രാത്രി ബോധാനന്ദ സ്വാമികൾ, ശിഷ്യന്മാർക്ക് ഉപദേശങ്ങൾ നൽകി അനുഗ്രഹിച്ചു. അന്ന് പുലർച്ചെ 3.30ന് ( കന്നി 09 ) എഴുന്നേറ്റിരുന്ന് `ഇതാ സ്വാമി തൃപ്പാദങ്ങൾ ചക്രവാളസീമയിൽനിന്ന് ഇറങ്ങിവന്നു മാടി വിളിക്കുന്നു. എനിക്ക് പോകുവാൻ സമയമായി' എന്നുപറഞ്ഞ് ധ്യാനനിഷ്ഠയിൽ ലയിച്ച് നിർവ്വാണം പൂകി. അന്ന് അദ്ദേഹത്തിന് 46 വയസേ പ്രായമുണ്ടായിരുന്നുള്ളൂ.

ശി​വ​ഗി​രി​യി​ൽ​ ​സ്വാ​മി​ ​ബോ​ധാ​ന​ന്ദ
സ​മാ​ധി​ ​ദി​നാ​ച​ര​ണം​ ​ഇ​ന്ന്

ശി​വ​ഗി​രി​:​ ​സ്വാ​മി​ ​ബോ​ധാ​ന​ന്ദ​യു​ടെ​ 95​-ാ​മ​ത് ​മ​ഹാ​സ​മാ​ധി​ ​ദി​നാ​ച​ര​ണം​ ​ശി​വ​ഗി​രി​യി​ൽ​ ​ഭ​ക്തി​നി​ർ​ഭ​ര​മാ​യ​ ​ച​ട​ങ്ങു​ക​ളോ​ടെ​ ​ഇ​ന്ന് ​ന​ട​ക്കും.​ ​പു​ല​ർ​ച്ചെ​ ​മൂ​ന്ന​ര​യ്ക്ക് ​സ​മാ​ധി​ ​പീ​ഠ​ത്തി​ൽ​ ​പ്ര​ത്യേ​ക​ ​പൂ​ജ​യ്ക്ക് ​ശേ​ഷം​ ​രാ​വി​ലെ​ 10​ന് ​ബോ​ധാ​ന​ന്ദ​ ​സ്വാ​മി​ ​സ്മൃ​തി​ ​സ​മ്മേ​ള​നം​ ​ന​ട​ക്കും.
ചി​ങ്ങം​ ​ഒ​ന്നി​ന് ​ആ​രം​ഭി​ച്ച​ ​ശ്രീ​നാ​രാ​യ​ണ​ ​മാ​സാ​ച​ര​ണ​ത്തി​ന്റെ​യും​ ​ധ​ർ​മ്മ​ച​ര്യാ​ ​യ​ജ്ഞ​ത്തി​ന്റെ​യും​ ​ഗു​രു​ദേ​വ​ ​ജ​യ​ന്തി​ക്ക് ​ആ​രം​ഭി​ച്ച​ ​നാ​മ​ജ​പ​ത്തി​ന്റെ​യും​ ​സ​മാ​പ​ന​വും​ ​ഇ​തോ​ടൊ​പ്പം​ ​ന​ട​ക്കും.​ ​ധ​ർ​മ്മ​സം​ഘം​ ​ട്ര​സ്റ്റ് ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​സ്വാ​മി​ ​ഋ​തം​ഭ​രാ​ന​ന്ദ​യു​ടെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​ചേ​രു​ന്ന​ ​സ്മൃ​തി​സ​മ്മേ​ള​നം​ ​ട്ര​സ്റ്റ് ​പ്ര​സി​ഡ​ന്റ് ​സ്വാ​മി​ ​സ​ച്ചി​ദാ​ന​ന്ദ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.
ട്ര​ഷ​റ​ർ​ ​സ്വാ​മി​ ​ശാ​ര​ദാ​ന​ന്ദ​ ​അ​നു​ഗ്ര​ഹ​ ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തും.​ ​സ്വാ​മി​ ​ഗു​രു​പ്ര​സാ​ദ്,​ ​സ്വാ​മി​ ​വി​ശാ​ലാ​ന​ന്ദ,​ ​സ്വാ​മി​ ​ബോ​ധി​തീ​ർ​ത്ഥ,​ ​സ്വാ​മി​ ​അ​സം​ഗാ​ന​ന്ദ​ ​ഗി​രി,​ ​ഗു​രു​ധ​ർ​മ്മ​ ​പ്ര​ചാ​ര​ണ​സ​ഭ​ ​വ​ർ​ക്ക​ല​ ​മ​ണ്ഡ​ലം​ ​പ്ര​സി​ഡ​ന്റ് ​സു​രേ​ഷ്‌​കു​മാ​ർ,​ ​കേ​ന്ദ്ര​സ​മി​തി​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​അ​നി​ൽ​ ​ത​ടാ​ലി​ൽ,​ ​ര​ജി​സ്ട്രാ​ർ​ ​അ​ഡ്വ.​ ​പി.​എ​ൻ.​ ​മ​ധു,​ ​ശി​വ​ഗി​രി​ ​മ​ഠം​ ​പി.​ആ​ർ.​ഒ​ ​ഇ.​എം.​ ​സോ​മ​നാ​ഥ​ന്‍,​ ​സ്വാ​മി​ ​ഹം​സ​തീ​ർ​ത്ഥ​ ​തു​ട​ങ്ങി​യ​വ​ർ​ ​സം​സാ​രി​ക്കും.