ആറ്റിങ്ങൽ:നാലുകോടി ചെലവിട്ട് നവീകരിക്കുന്ന ആറ്റിങ്ങൽ ചിറയിൻകീഴ് റോഡ‌്,​കൊല്ലമ്പുഴ ബ്രിഡ്ജ് അപ്രോച്ച് റോഡ് എന്നിവയുടെ നിർമ്മാണ ഉദ്ഘാടനം 26ന് വൈകിട്ട് 5ന് കൊടുമൺ ജംഗ്ഷനിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും.ഒ.എസ്.അംബിക എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.അഡ്വ.അടൂർപ്രകാശ് എം.പി മുഖ്യാതിഥിയായിരിക്കും.ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി,​ വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള,​കൗൺസിലർ പി.ഉണ്ണികൃഷ്ണൻ,​അഡ്വ.എസ്.ലെനിൻ,​ടി.പി.അംബിരാജ,​സി.എസ്.ജയചന്ദ്രൻ,​ തോട്ടയ്ക്കാട് ശശി,​അഡ്വ.ഫിറോസ് ലാൽ,​സാലി,​ഹാഷിം കരവാരം,​അജിത് രാമചന്ദ്രൻ,​ജ്യോതി.ആർ എന്നിവർ സംസാരിക്കും.