
പാലോട്: പ്ളസ് ടു,ബിരുദം യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായി ട്രൈബൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കം കരിയർ ഡെവലപ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ പി.എസ്.സി മത്സര പരീക്ഷാ പരിശീലനം ഡി.കെ.മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.എംപ്ലോയ്മെന്റ് ഓഫീസർ സന്തോഷ്കുമാർ.എസ് അദ്ധ്യക്ഷത വഹിച്ചു.പെരിങ്ങമ്മല പഞ്ചായത്ത് പ്രസിഡന്റ് ഷിനു മടത്തറ,എംപ്ലോയ്മെന്റ് ജോയിന്റ് ഡയറക്ടർ പി.കെ.മോഹനദാസ്,ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ റോസ് മേരി.എൽ.ജെ,വാർഡ് മെമ്പർ അരുൺകുമാർ.പി.എൻ,ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർമാരായ ജയശ്രീ.ഡി,വിഭു പിരപ്പൻകോട് തുടങ്ങിയവർ പങ്കെടുത്തു.