azhoornss

മുടപുരം : നാഷണൽ സർവീസ് സ്കീം ദിനാചരണത്തിന്റെ ഭാഗമായി അഴൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിവിധ പരിപാടികളോടെ എൻ.എസ്.എസ് ദിനാചരണവും സ്വാതന്ത്ര്യാമൃതം - 2022 സപ്തദിന സഹവാസ ക്യാമ്പും നടത്തി.വിദ്യാലയച്ചുവരുകളിൽ സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത ഫ്രീഡം വാളിന്റെ ഉദ്ഘാടനം അഴൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ഷീജ.ബി നിർവഹിച്ചു.പി.ടി.എ പ്രസിഡന്റ് നിസാർ അദ്ധ്യക്ഷത വഹിച്ചു.ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഇൻ ചാർജ് ബിനു.എസ് സ്വാഗതം പറഞ്ഞു.പ്രോഗ്രാം ഓഫീസർ കവിത.എസ്,അദ്ധ്യാപകരായ സ്മിത.ജി,ഷാജി.എ.കെ തുടങ്ങിയവർ പങ്കെടുത്തു.