nh-66

തിരുവനന്തപുരം: പണി പുരോഗമിക്കുന്ന കാസർകോട്-കാരോട് ദേശീയപാതയിൽ (എൻ.എച്ച് 66) റോഡ് ക്രോസിംഗിന് നിശ്ചിത സ്ഥലങ്ങളിൽ മാത്രമാകും അനുമതി. അപകടങ്ങൾ കുറയ്ക്കുന്നതിനാണിത്.

റോഡ് സുരക്ഷാ അതോറിട്ടിയുടെയും അന്തർദേശീയ റോഡ് കോൺഗ്രസിന്റെയും മാർഗനിർദേശമാണ് നടപ്പാക്കുന്നത്. ദേശീയ പാതയിലേക്ക് പ്രധാന റോഡുകൾ വന്നുചേരുന്നിടത്തും ജംഗ്ഷനുകളിലും ഫുട് ഓവർ ബ്രി‌ഡ്ജോ, അടിപ്പാതയോ ക്രോസിംഗിനായി നിർമ്മിക്കും. നാലുവരിപ്പാതയുടെ മദ്ധ്യത്ത് ഒരു മീറ്റർ വീതിയിലും ഒന്നര മീറ്റർ ഉയരത്തിലും ഡിവൈഡറുണ്ടാകും.

20 റീച്ചുകളായി തിരിച്ചാണ് എൻ.എച്ച് 66 നിർമ്മാണം. മുപ്പത് മാസത്തിനുള്ളിൽ എല്ലാ റീച്ചിലും നിർമ്മാണം പൂർത്തിയാക്കണമെന്നാണ് കരാർ.

ടോൾ പ്ളാസകളിൽ

ആംബുലൻസ്

 ദീർഘദൂര യാത്രക്കാർക്ക് സുഗമമായ ഗതാഗതത്തിനും ക്രോസിംഗ് നിയന്ത്രണം ഉപകരിക്കും

 ഓരോ അറുപത് കിലോമീറ്ററിലെയും ടോൾ പ്ളാസകളിൽ ആംബുലൻസ്, ക്രെയിൻ സർവ്വീസുണ്ടാകും

 കഴിഞ്ഞ അഞ്ചു വർഷത്തെ റോഡപകടങ്ങളിൽ 40 ശതമാനവും റോഡ് മുറിച്ച് കടന്നപ്പോൾ

റോഡ് അപകടങ്ങൾ

(2016മുതൽ2021വരെ)

വർഷം, ആകെ അപകടങ്ങൾ, മരണം, ഗുരുതര പരിക്ക് ക്രമത്തിൽ

2016- 39420, 4287, 30100

2017- 38470, 4131, 29733

2018- 40181, 4303, 31672

2019- 41111, 4440, 32570

2020- 27877, 2979, 22224

2021- 33296, 3429, 26495

അപകടങ്ങൾ കുറയ്ക്കുന്നതിനാവശ്യമായ നടപടി നിർമ്മാണ ഘട്ടത്തിൽ തന്നെ കൈക്കൊള്ളും

-- പ്രോജക്ട് എൻജിനീയർ,

ദേശീയപാത അതോറിട്ടി