
തിരുവനന്തപുരം: കുടുംബശ്രീ ജില്ലാമിഷന്റെയും കേരള നോളഡ്ജ് ഇക്കോണമി മിഷന്റെയും നേതൃത്വത്തിൽ കുടുംബശ്രീ അംബാസഡർമാർക്കും കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർമാർക്കുമായി തൊഴിൽസഭ പരിശീലനം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. സർക്കാരിന്റെ വിവിധ തൊഴിൽ പദ്ധതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, തൊഴിലന്വേഷകർക്ക് യോഗ്യതയ്ക്കും അഭിരുചിക്കും ഇണങ്ങുന്ന തൊഴിൽ കണ്ടെത്താൻ മാർഗനിർദേശം നൽകുക, തൊഴിൽ മേഖലകളിലെ അവസരങ്ങൾ പരിചയപ്പെടുത്തുക എന്നിവയാണ് തൊഴിൽസഭയുടെ ഉദ്ദേശ്യം. കുടുംബശ്രീ ജില്ലാമിഷൻ കോ-ഓർഡിനേറ്റർ ഡോ. ബി. നജീബ്, കേരള നോളഡ്ജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല തുടങ്ങിയവർ പങ്കെടുത്തു.