ബാലരാമപുരം:എ.കെ.ജി സെന്റർ ആക്രമണം നടന്ന നിമിഷം തന്നെ പ്രതികൾ കോൺഗ്രസുകാരാണെന്ന് പ്രഖ്യാപിച്ച അതേ ജയരാജൻ തന്നെ 82 ദിവസത്തിന് ശേഷം പൊലീസ് എത്തിയത് ശാസ്ത്രീയ തെളിവിലൂടെ ആണെന്ന് പറയുന്നതും, എല്ലാ സംഭവങ്ങളിലും പ്രതികൾ കെ. സുധാകരന്റെ അടുത്ത ശിഷ്യന്മാർ ആണെന്ന് ആവർത്തിച്ചു പുലമ്പുന്നതും രാഷ്ട്രിയ വിദ്യാഭ്യാസത്തിന്റെ കുറവ് കൊണ്ടാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ജി. സുബോധൻ അഭിപ്രായപ്പെട്ടു. കേരള സ്റ്റേറ്റ് സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയം എംപ്ലോയീസ് യൂണിയൻ സ്റ്റേറ്റ് ഭാരവാഹി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ. ജയരാമൻ അദ്ധ്യക്ഷത വഹിച്ചു.