sabarimala

തിരുവനന്തപുരം:ശബരിമല തീർത്ഥാടന കാലം ആരംഭിക്കുന്നതിനുമുമ്പ് മരാമത്ത് നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥരുടെ യോഗം ചേരും. വൈകിട്ട് 3.30ന് തിരുവനന്തപുരം റസ്റ്റ് ഹൗസിലാണ് യോഗം. മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ പത്തനംതിട്ട ജില്ലയിലെ മന്ത്രി, എം.പി, എം.എൽ.എമാർ തുടങ്ങിയവർ പങ്കെടുക്കും.