a

തിരുവനന്തപുരം: ഭാരത്‌ ജോഡോ യാത്രയിലൂടെ കോൺഗ്രസ് പ്രവർത്തകരിലും പ്രവർത്തനത്തിലുമുണ്ടായ ഉണർവ്‌ സി.പി.എമ്മിനെ വല്ലാതെ വിറളിപിടിപ്പിച്ചിരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് പാലോട് രവി പറഞ്ഞു. താലൂക്ക്‌തല കോൺഗ്രസ് നേതൃയോഗങ്ങൾക്ക്‌ ആരംഭം കുറിച്ച് പാളയം,വഞ്ചിയൂർ, വട്ടിയൂർക്കാവ്‌, പട്ടം, നേമം, കരമന, കഴക്കൂട്ടം, ഉള്ളൂർ എന്നീ ബ്ലോക്കുകളിലെ നേതൃയോഗം ഡി.സിസി ഓഫീസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻ.ശക്തൻ, വി.പ്രതാപചന്ദ്രൻ, വർക്കല കഹാർ, പി.കെ.വേണുഗോപാൽ, എം.പ്രസാദ്‌ എന്നിവർ പ്രസംഗിച്ചു. വൈകിട്ട് നെയ്യാറ്റിൻകര, ചെങ്കൽ,പാറശാല,വെള്ളറട,കോവളം,കാഞ്ഞിരംകുളം,കാട്ടാക്കട, വിളപ്പിൽ ബ്ലോക്കുകളിലെ നേതാക്കളുടെ യോഗം നെയ്യാറ്റിൻകര ടൗൺഹാളിൽ ചേർന്നു. ഇന്ന്‌ ഉച്ചയ്‌ക്ക്‌ 2.30ന്‌ വർക്കല, നാവായിക്കളം, ചിറയിൻകീഴ്‌, മംഗലപുരം, ആറ്റിങ്ങൽ, കിളിമാനൂർ ബ്ലോക്കുതല യോഗം ആറ്റിങ്ങൽ മുനിസിപ്പൽ ലൈബ്രറി ഹാളിലും 5 മണിക്ക്‌ നെടുമങ്ങാട്‌, വെമ്പായം,വാമനപുരം, കല്ലറ, അരുവിക്കര, ആര്യനാട്‌ ബ്ലോക്കുതല യോഗം കൊല്ലങ്കാവ്‌ പവിത്രം ഓഡിറ്റോറിയത്തിലും നടക്കും.