തിരുവനന്തപുരം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് വ്യവസായ വാണിജ്യവകുപ്പ് സംരംഭകർക്ക് വേണ്ടി ഇ - കൊമേഴ്‌സിന്റെ സാദ്ധ്യതകൾ എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു. ഫ്ലിപ്കാർട്ട് ഒഫിഷ്യൽസ് നയിക്കുന്ന പരിശീലനം ഒക്ടോബർ 1ന് രാവിലെ 11 മുതൽ 12.30വരെ ഓൺലൈനായി നടക്കും. താത്പര്യമുള്ളവർ www.kied.info എന്ന വെബ്‌സൈറ്റിൽ 29ന് മുൻപ് അപേക്ഷ നൽകണം. ഫോൺ: 0484 2532890 / 2550322.