കാട്ടാക്കട: പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹർത്താലിൽ കാട്ടാക്കടയിൽ അഞ്ചുതെങ്ങിൻമൂട്ടിൽ വച്ച് പൂവാർ ഡിപ്പോയിലെ ബസിന്റെ മുൻ വശം ചില്ല് എറിഞ്ഞു തകർത്ത കേസിൽ രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ. കാട്ടാക്കട കിള്ളി
കുംബിളി തലക്കൽ പുത്തൻ വീട്ടിൽ ഹാജ(26), കുറ്റിച്ചൽ കള്ളോട്, ചെമ്മണാം കുഴി, പാറമുകൾ പുത്തൻ വീട്ടിൽ ആഷിഖ്( 21)എന്നിവരെയാണ് കാട്ടാക്കട പൊലീസ് ഇന്നലെ രാത്രിയോടെ അറസ്റ്റ് ചെയ്തത്.
ബൈക്കിൽ ബസിനെ പിൻതുടർന്ന് എത്തിയ രണ്ട് പ്രവർത്തകർ അഞ്ചു തെങ്ങിൻമ്മൂട്ടിൽ വച്ച് ബസ് തടഞ്ഞ് നിറുത്തി എറിയുകയായിരുന്നു.ഇതിന്റെ സി.സി.ടി.വി ദൃശ്യം പരിശോധിച്ചാണ് പൊലീസ് നടപടി.38000 രൂപ നഷ്ടമാണ് കണക്കാക്കുന്നത്.ഇവർ സഞ്ചരിച്ച ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു.