
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് 26ന് രാവിലെ 9ന് പ്രസിദ്ധീകരിക്കും. ആകെ ഉണ്ടായിരുന്ന 22,928 വേക്കൻസിയിൽ ലഭിച്ച 16067 അപേക്ഷകളിൽ 15571 അപേക്ഷകളാണ് പരിഗണിച്ചത്. 496 അപേക്ഷകൾ വിവിധ കാരണങ്ങളാൽ പരിഗണിച്ചില്ല. സംവരണ തത്വം അനുസരിച്ച് നിലവിൽ ഉണ്ടായിരുന്ന വേക്കൻസി ജില്ല ഒരു യൂണിറ്റായി പരിഗണിച്ച് വിവിധ കാറ്റഗറി സീറ്റുകളാക്കിയാണ് അലോട്ട്‌മെന്റ്.
26 ന് രാവിലെ 10 മുതൽ 27ന് വൈകിട്ട് 5 വരെ വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാം. അലോട്ട്‌മെന്റ് വിവരങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ www.admission.dge.kerala.gov.in ൽ. അലോട്ട്‌മെന്റ് ലഭിച്ചവർ ഫീസടച്ച് സ്ഥിരംപ്രവേശനം നേടണം. രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനു ശേഷമുള്ള സ്‌കൂൾ തല വേക്കൻസി ജില്ലാ /ജില്ലാന്തര സ്‌കൂൾ/ കോമ്പിനേഷൻ ട്രാൻസ്‌ഫർ അലോട്ട്‌മെന്റിനായി 28ന് ഉച്ചയ്‌ക്ക് ഒരു മണിക്ക് പ്രസിദ്ധീകരിക്കും.
പൊലീസ് കോൺസ്റ്റബിൾ
ഒ.എം.ആർ പരീക്ഷ 30ന്
തിരുവനന്തപുരം: പൊലീസ് വകുപ്പിൽ കോൺസ്റ്റബിൾ (ഇന്ത്യ റിസർവ് ബറ്റാലിയൻ- കമാൻഡോ വിംഗ്, കാറ്റഗറി നമ്പർ 136/2022) തസ്തികയിലേക്ക് 30 ന് രാവിലെ 7.15 മുതൽ 9.15 വരെ പി.എസ്.സി ഒ.എം.ആർ. പരീക്ഷ നടത്തും. വിവരങ്ങൾ ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ.
സർട്ടിഫിക്കറ്റ് പരിശോധന
കേരള വാട്ടർ അതോറിട്ടിയിൽ ഓപ്പറേറ്റർ (കാറ്റഗറി നമ്പർ 211/2020) തസ്തികയിലേക്ക് 28, 29, 30, ഒക്ടോബർ 3, 6, 7, 10 തീയതികളിൽ രാവിലെ 10.15 ന് പി.എസ്.സി ആസ്ഥാനത്ത് സർട്ടിഫിക്കറ്റ് പരിശോധന നടത്തും.