training

കിളിമാനൂർ : ജീവനക്കാർക്കും ഡയറക്ടർ ബോർഡ് അംഗങ്ങൾക്കുമായി സംസ്ഥാന കാർഷിക ഗ്രാമവികസന ബാങ്കിന്റെ പരിശീലന ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ കിളിമാനൂർ കാർഷിക ഗ്രാമ വികസന ബാങ്കിൽ നടക്കുന്ന ദ്വിദിന പരിശീലനം സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് മാനേജിംഗ് ഡയറക്ടർ കെ.പാർവതി ഉദ്ഘാടനം ചെയ്തു.

ബാങ്ക് പ്രസിഡന്റ് എം.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു.ജനറൽ മാനേജർ സിന്ധു ആർ.നായർ , റീജിയണൽ മാനേജർ അനിൽ കുമാർ എന്നിവർ സംസാരിച്ചു.റീജിയണൽ ഡപ്യൂട്ടി മാനേജർ സുശിലൻ സ്വാഗതവും,ബാങ്ക് സെക്രട്ടറി കെ.പ്രദീപ് നന്ദിയുീ പറഞ്ഞു. സുനിൽകുമാർ,അനിൽകുമാർ,സുജാത എന്നിവർ ക്ലാസുകൾ നയിച്ചു.ഡയറക്ടർ ബോർഡ് അംഗങ്ങളായ കെ.ജി.പ്രിൻസ് കെ.വാസുദേവക്കുറുപ്പ്,വല്ലൂർ രാജീവ് എസ്.സത്യശീലൻ,സുഭദ്രാ സേതുനാഥ്, എ.സുശീല എന്നിവർ പങ്കെടുത്തു.