വെഞ്ഞാറമൂട്: വെഞ്ഞാറമൂട് രംഗപ്രഭാതിന്റെ ആഭിമുഖ്യത്തിൽ കെ. കൊച്ചുപിള്ള പതിനഞ്ചാം ചരമവാർഷിക ദിനാചരണവുമായി ബന്ധപ്പെട്ട് 27 മുതൽ ഒക്ടോബർ 2 വരെ കേന്ദ്ര, സംസ്ഥാന സാംസ്കാരിക വകുപ്പുകളുടെ ആഭിമുഖ്യത്തിൽ നാടകോത്സവവും നൃത്തോത്സവവും സംഘടിപ്പിച്ചിരിക്കുന്നു. 27ന് വൈകിട്ട് 6.30ന് ഉദ്ഘാടന സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ഡി.കെ. മുരളി അദ്ധ്യക്ഷനാകും. രാത്രി 7ന് നാടകം. 28ന് വൈകിട്ട് 6.30ന് മോഹിനിയാട്ടം. തുടർന്ന് നാടക പ്രഭാഷണം. 29ന് വൈകിട്ട് 7ന് നാടകം അവനവൻ കടമ്പ. 30ന് രാത്രി 6.30 ഭരതനാട്യം. 7ന് നാടക പ്രഭാഷണം. 7.30ന് നാടകം മുതലക്കെട്ട്. ഒക്ടോബർ 1ന് സമാപന സമ്മേളനവും ഗുരു കെ. കൊച്ചു നാരായണ പിള്ള അനുസ്മരണവും എ.എ. റഹിം എം.പി ഉദ്ഘാടനം ചെയ്യും. കെ.എസ്. ഗീത അദ്ധ്യക്ഷയാകും. ഡോ എൻ. രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തും. രാത്രി 7.30ന് നാടകം താരം.