
കിളിമാനൂർ: കിളിമാനൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് ദിനാചരണത്തിന്റെ ഉദ്ഘാടനം കവിയും എഴുത്തുകാരനുമായ ദീപക് ചന്ദ്രൻ മങ്കാട് നിർവഹിച്ചു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ "ഫ്രീഡം വാൾ "എന്ന പ്രൊജക്ടിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ജി.ജി.ഗിരികൃഷണൻ നിർവഹിച്ചു. ഹയർ സെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള അനുമോദനം, എൻ.എസ്.എസ് മാഗസിൻ പ്രകാശനം,സൗജന്യ യൂണിഫോം വിതരണം എന്നീ പരിപാടികളും ചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സജി കുമാർ പ്രിൻസിപ്പൽ എ.നൗഫൽ, പ്രോഗ്രാം ഓഫീസർ നിസ.യു.ജെ, പി.ടി.എ പ്രസിഡന്റ് ശ്രീജ ഷൈജുദേവ്, വൈസ് പ്രസിഡന്റ് ഹരികൃഷ്ണൻ നായർ എന്നിവർ പങ്കെടുത്തു.