വർക്കല: ശിവഗിരി ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം എൻ.എസ്.എസ് ദിനാചരണം നടത്തി. വിദ്യാർത്ഥികളിൽ സാമൂഹിക സേവന ബോധവത്കരണവും ആലംബഹീനർക്ക് ധനസഹായവും നൽകി. തുടർന്ന് സാമൂഹിക നീതി വകുപ്പ്, കേരള സാമൂഹിക സുരക്ഷാ മിഷൻ വഴി നടപ്പിലാക്കുന്ന ജീവകാരുണ്യ പദ്ധതിയായ വി.കെയർ പ്രോജക്ടിന്റെ ഉദ്ഘാടനം വർക്കല നഗരസഭ മുൻസിപ്പൽ ചെയർമാൻ കെ.എം. ലാജി നിർവഹിച്ചു. വൈസ് പ്രിൻസിപ്പൽ പ്രമീള ദേവി അദ്ധ്യക്ഷത വഹിച്ചു. അംശു, പ്രോഗ്രാം ഓഫീസർ യഹിയ എം.എസ്, സ്റ്റാഫ് സെക്രട്ടറി അരുൺ പി, എൻ.എസ്.എസ് വോളണ്ടിയർ പ്രാർത്ഥന പ്രകാശ് എന്നിവർ സംസാരിച്ചു.