കല്ലമ്പലം: കടുവാപ്പള്ളിയിൽ നബിദിനാഘോഷങ്ങൾക്ക് ഇന്ന് കൊടിയേറും. ഒക്ടോബർ 8ന് സമാപിക്കും. 27 മുതൽ 8 വരെ സ്വലാഹിയ്യ ഇസ്ലാമിക് യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ മൗലിദ് പാരായണം. 27ന് രാവിലെ 6.30ന് അസ്സയ്യിദ് കടുവയിൽ തങ്ങൾ വലിയുല്ലാഹിയുടെ മഖ്ബറ സിയാറത്തും ദുആയും. രാവിലെ 7ന് കെ.ടി.സി.ടി പ്രസിഡന്റ് ഇ.ഫസിലുദ്ദീൻ പതാക ഉയർത്തും, 10ന് മാദ്ധ്യമ സെമിനാർ മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ എം.ജി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കൈരളി ചീഫ് ന്യൂസ് ആങ്കർ ഡോ.എം.എ ലാൽ മുഖ്യ പ്രഭാഷണം നടത്തും. പി.ജെ നഹാസ് അദ്ധ്യക്ഷനാകും. വൈകിട്ട് 4ന് നാവായിക്കുളം മേഖലാതല ഖുർആൻ പാരായണ മത്സരം കടുവാപ്പള്ളി ജുമുആ മസ്ജിദ് അസിസ്റ്റന്റ് ഇമാം അൻസാരി ബാഖവി ഉദ്ഘാടനം ചെയ്യും. എച്ച്.എൽ നസീം മന്നാനി അദ്ധ്യക്ഷനാകും. 28ന് രാവിലെ 8ന് കെ.ടി.സി.ടിയുടെ സ്വലാഹിയ്യ ഇസ്ലാമിക് യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ കലാസാഹിത്യ മത്സരങ്ങളുടെ ഉദ്ഘാടനം ഇബ്രാഹിംകുട്ടി മൗലവി നിർവഹിക്കും. എ.ഷാഹുദ്ദീൻ അദ്ധ്യക്ഷനാകും. 29ന് രാവിലെ 8.30ന് കൊല്ലം ജില്ലാ ആശുപത്രിയുടെയും കെ.ടി.സി.ടി ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ രക്ത ക്യാമ്പിന്റെ ഉദ്ഘാടനം അഡ്വ.ബി.സത്യൻ നിർവഹിക്കും. എസ്. നഹാസ് അദ്ധ്യക്ഷനാകും. രാവിലെ 10ന് കെ.ടി.സി.ടി ആർട്സ് ആൻഡ് സയൻസ് കോളേജിൽ സൗത്ത് ബ്ലോക്കിന്റെയും കേരളാ യൂണിവേഴ്സിറ്റിയിൽ നിന്നും പുതുതായി അനുവദിച്ച പി.ജി, ഡിഗ്രീ കോഴ്സുകളുടെയും ഉദ്ഘാടനം മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിക്കും. ഐ.മൻസൂറുദ്ദീൻ അദ്ധ്യക്ഷനാകും. ഒ.എസ് അംബിക എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും. കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ ബി.പി മുരളി മുഖ്യാതിഥിയാകും. ഉച്ചയ്ക്ക് 2ന് കെ.ടി.സി.ടി എം.എൽ.പി എയ്ഡഡ് സ്കൂൾ ഏറ്റെടുക്കൽ അഡ്വ.അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും. ഇ.ഫസിലുദ്ദീൻ അദ്ധ്യക്ഷനാകും. അഡ്വ.വി.ജോയി എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. 30ന് രാവിലെ 10ന് ഇന്റർ കൊളിജിയേറ്റ് ക്വിസ് മത്സരം മണമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് എ.നഹാസ് ഉദ്ഘാടനം ചെയ്യും. അഡ്വ.മുഹമ്മദ്‌ റിയാസ് അദ്ധ്യക്ഷനാകും. രാത്രി 7ന് മതവിജ്ഞാന സദസിന്റെ ഉദ്ഘാടനം ഓണമ്പള്ളി അബ്ദുൽ സത്താർ ബാഖവി നിർവഹിക്കും. ഇ.ഫസിലുദ്ദീൻ അദ്ധ്യക്ഷനാകും. ഇ.പി അബൂബക്കർ ഖാസിമി പത്തനാപുരം മുഖ്യപ്രഭാഷണം നടത്തും. സമാപന ദിവസമായ 8ന് രാവിലെ 6.30 മുതൽ നബിദിന സന്ദേശ ഘോഷയാത്ര, 9ന് മൗലിദ് പാരായണം, 10മുതൽ കടുവയിൽ ജുമുആ മസ്ജിദ് അങ്കണത്തിൽ മഹാ അന്നദാനം.