തിരുവനന്തപുരം: കേശവദാസപുരം ജ്യോതിനഗർ ശ്രീ മഠത്തുവീട് ദേവീക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ഇന്ന് മുതൽ ഒക്‌ടോബർ 5 വരെ നടക്കും. എല്ലാ ദിവസവും സരസ്വതിപൂജ, മറ്റ് വിശേഷാൽ പൂജകൾ, ദേവീ മാഹാത്മ്യപാരായണം, ഒമ്പത് ദേവിമാരുടെ സഹസ്രനാമജപം, ഭജന തുടങ്ങിയവ ഉണ്ടായിരിക്കും. ഒക്‌ടോബർ 5ന് രാവിലെ 7.30 മുതൽ നടക്കുന്ന വിദ്യാരംഭ ചടങ്ങുകൾക്ക് എസ്.ബി.ഐ റിട്ട.ചീഫ് മാനേജർ എം.വി.പ്രദീപ് കുമാർ നേതൃത്വം നൽകും.