
കടയ്ക്കാവൂർ: വക്കം പഞ്ചായത്തിന്റെ 2022-23 പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് പ്രഭാതഭക്ഷണം നൽകുന്നതിന്റെ പഞ്ചായത്ത് തല വിതരണോദ്ഘാടനം നിലയ്ക്കാമുക്ക് ഗവ.യു.പി.എസിൽ പഞ്ചായത്ത് പ്രസിഡന്റ് താജുനിസ നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അരുൺ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജൂലി, പഞ്ചായത്ത് സെക്രട്ടറി അനിത, എന്നിവർ സംസാരിച്ചു. സ്കൂൾ എസ്.എം.സി ചെയർപേഴ്സൺ ഷീല സ്വാഗതവും, സ്കൂൾ ഹെഡ്മിസ്ട്രസ് പ്രീത നന്ദിയും പറഞ്ഞു.