
കടയ്ക്കാവൂർ: ലയൺസ് ക്ലബ് സാമൂഹ്യ പ്രതിബദ്ധതയോടെ നടത്തുന്ന സേവന പ്രവർത്തനങ്ങൾ മാതൃകാപരവും ശ്ലാഘനീയവുമാണെന്ന് മുൻ ഡെപ്യൂട്ടി സ്പീക്കറും ചിറയിൻകീഴ് എം.എൽ.എയുമായ വി.ശശി അഭിപ്രായപ്പെട്ടു. ലയൺസ് ക്ലബ് വക്കംകടയ്ക്കാവൂർ, നാഗർകോവിൽ ബജൻ സിംഗ് ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധനയുടെയും, തിമിര ശസ്ത്രക്രിയ ക്യാമ്പിന്റെയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ലബ് പ്രസിഡന്റ് ഡോ.രാമചന്ദ്രൻ ആദ്ധ്യക്ഷത വഹിച്ചു. കടയ്ക്കാവൂർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ അജേഷ്, വക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.താജുനിസ, വക്കം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമതി അദ്ധ്യക്ഷൻ വി.അരുൺ, ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ചെയർമാൻമാരായ അഡ്വ.ബിജു, ജയിൻ.സി.ജോബ്, എൻജിനിയർ ജയകുമാർ എന്നിവർ ആശംസയും. അഡ്വ.ബാലസുബ്രമണ്യം സ്വാഗതവും, ക്ലബ് സെക്രട്ടറി വിജയൻ നന്ദിയുംപറഞ്ഞു. ക്ലബ് അംഗങ്ങളായ ഡോ.നൗഷാദ്,കുമാരൻ, പ്രവീൺകുമാർ, തങ്കരാജ് .ബി, ബൈജു തുടങ്ങിയവരും സംസാരിച്ചു. വക്കം, കടയ്ക്കാവൂർ, അഞ്ചുതെങ്ങ്, ചിറയിൻകീഴ് പഞ്ചായത്തുകളിൽ നിന്ന് 164 പേർ നേത്രപരിശോധാ ക്യാമ്പിൽ പങ്കെടുത്തു. തിമിര ശസ്ത്രക്രിയ ആവശ്യമായവരെ തിങ്കൾ, ബുധൻ ദിവസങ്ങളിൽ ബജൻ സിംഗ് ഐ ഹോസ്പിറ്റലിൽ എത്തിച്ചു ശസ്ത്രക്രിയ ചെയ്തു തിരിച്ചു കൊണ്ടുവരുമെന്ന് ക്ലബ് പ്രസിഡന്റ് ഡോ.രാമചന്ദ്രൻ അറിയിച്ചു.