വിതുര: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വിതുര യൂണിറ്റ് ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ വ്യാപാരോൽസവത്തിൽ വിതരണം നടത്തിയ സമ്മാനക്കൂപ്പണിന്റെ നറുക്കെടുപ്പ് വിതുര പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ബാബുരാജ്, വിതുര എസ്.ഐ. വിനോദ് എന്നിവർ ചേർന്ന് നിർവഹിച്ചു. ഏകോപനസമിതി വിതുര യൂണിറ്റ് പ്രസിഡന്റ് എം.എസ്. രാജേന്ദ്രൻ, ജനറൽസെക്രട്ടറി എ.ആർ.സജീദ്, ട്രഷറർ ജോയ് ബാബു എന്നിവർ പങ്കെടുത്തു. ഒന്നാംസമ്മാനമായ ഇലക്ട്രിക് സ്‌കൂട്ടർ 16115 എന്ന നമ്പരിന് ലഭിച്ചു. രണ്ടാംസമ്മാനം 10136 എന്ന നമ്പരിനും മൂന്നാംസമ്മാനം 12021 എന്ന നമ്പരിനും നാലാംസമ്മാനം 21621 എന്നനമ്പരിനും അഞ്ചാംസമ്മാനം 15782 എന്നനമ്പരിനും ആറാംസമ്മാനം 26260 എന്ന നമ്പരിനും ഏഴാംസമ്മാനം 19821 എന്ന നമ്പരിനും എട്ടാംസമ്മാനം 20244 എന്ന നമ്പരിനും ഒമ്പതാംസമ്മാനം 24838 എന്ന നമ്പരിനും പത്താംസമ്മാനം 29905 എന്ന നമ്പരിനും ലഭിച്ചു.