
ആറ്റിങ്ങൽ: സി.ഐ.ടി.യു ആറ്റിങ്ങൽ ഏരിയാ കൺവെൻഷൻ സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. ജി വേണുഗോപാലൻ നായർ അദ്ധ്യക്ഷനായി. ഏരിയാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്വ.ആറ്റിങ്ങൽ ജി.സുഗുണൻ , അഡ്വ.എസ്. ലെനിൻ, സി.പയസ് തുടങ്ങിയവർ സംസാരിച്ചു. ഏര്യായിലെ 46 യൂണിയനുകളെ പ്രതിനിധീകരിച്ചു 311 പേർ കൺവൻഷനിൽ പങ്കെടുത്തു.
എം.മുരളിയെ പ്രസിഡന്റായും ജി വേണുഗോപാലൻ നായർ, ജി.വ്യാസൻ, എസ്.ചന്ദ്രൻ, എസ്.രാജശേഖരൻ, സിന്ധു പ്രകാശ് എന്നിവരെ വൈസ് പ്രസിഡന്റുമാരായും അഞ്ചുതെങ്ങ് സുരേന്ദ്രൻ സെക്രട്ടറിയായും പി. മണികണ്ഠൻ, ബി.എൻ. സൈജുരാജ്, ആർ.പി.അജി, ആർ.എസ്.അരുൺ, ബി. സതീശൻ എന്നിവരെ ജോ. സെക്രട്ടറിയായും വി. വിജയകുമാറിനെ ട്രഷറായും തിരഞ്ഞെടുത്തു.