നെയ്യാറ്റിൻകര: ഊറ്ററ ചിദംബരനാഥ ക്ഷേത്രത്തിലെ നവരാത്രി ഉത്സവം ഇന്ന് മുതൽ ഒക്ടോബർ 5 വരെ നടക്കും. ഉത്സവദിവസങ്ങളിൽ ഭഗവതിസേവ, വിശേഷാൽ ദേവീപൂജ, വൈകിട്ട് 7 മുതൽ കലാപരിപാടികൾ എന്നിവ നടക്കും. വിജയദശമി ദിവസം രാവിലെ പൂജയെടുപ്പ്, ദേവീപൂജ, വിദ്യാരംഭം എന്നിവ ഉണ്ടായിരിക്കും.