
കല്ലമ്പലം: കെ.ടി.സി.ടി ആശുപത്രി, മുംബൈ ദാനോൻ ഫാർമസൂട്ടിക്കൽസ്, തിരുവനന്തപുരം ആബർട്ട് ഇന്ത്യ ഫാർമസൂട്ടിക്കൽസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര ഫാർമസിസ്റ്റ് ദിനം ആചരിച്ചു. കെ.ടി.സി.ടി ആശുപത്രിയിൽ നടന്ന ചടങ്ങിൽ ചെയർമാൻ പി.ജെ. നഹാസ്, കൺവീനർ എം.എസ്. ഷഫീർ എന്നിവർ ചേർന്ന് കേക്ക് മുറിച്ച് ദിനാചരണം ഉദ്ഘാടനം ചെയ്തു. ഡോ.സാബു മുഹമ്മദ് നൈന അദ്ധ്യക്ഷനായി. ഫാർമസിസ്റ്റുകൾക്കായുള്ള ബോധവത്കരണ ക്ലാസുകളും സെമിനാറും സംഘടിപ്പിച്ചു. രാഖി രാജേഷ്, അൻസി കവലയൂർ, അരുൺ, റിജേഷ്, ശൈലനന്ദിനി, പി.എസ് നിമ്മി, എസ്.ഷജീം, ദാക്ഷായണി, സിന്ധു, ചിഞ്ചു തുടങ്ങിയവർ സംസാരിച്ചു.