തിരുവനന്തപുരം:നെടുമങ്ങാട് സർക്കാർ ടെക്നിക്കൽ ഹൈസ്‌കൂളിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന അരുവിക്കര സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ഡിസൈനിംഗിൽ രണ്ടു വർഷത്തെ ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി (എഫ്.ഡി.ജി.ടി) പ്രോഗ്രാമിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഉന്നത പഠനത്തിനുളള അർഹതയോടെ എസ്.എസ്.എൽ.സി തത്തുല്യ യോഗ്യത ജയിച്ചവർക്ക് അപേക്ഷിക്കാം. www.polyadmission.org/gifd എന്ന അഡ്മിഷൻ പോർട്ടലിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.ഒറ്റത്തവണ രജിസ്‌ട്രേഷൻ ഫീസായി 100 രൂപ അടയ്ക്കണം (എസ്.സി / എസ്.റ്റി വിഭാഗത്തിൽപ്പെട്ടവർക്ക് 50 രൂപ).ഒക്ടോബർ ഏഴിന് മുൻപ് അപേക്ഷ സമർപ്പിക്കേണം.കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9605168843, 9497690941, 8606748211, 04722812686.