തിരുവനന്തപുരം: ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ഇന്നും നാളെയുമായി തിരുവനന്തപുരത്ത് നടക്കും. രാവിലെ 10ന് നന്ദൻകോട് ദേവസ്വം ബോർഡ് ആസ്ഥാനത്ത് അഭിമുഖം ആരംഭിക്കും. ശബരിമലയിലേക്ക് 36, മാളികപ്പുറത്തേക്ക് 26 ശാന്തിമാരാണ് അഭിമുഖത്തിനായി യോഗ്യത നേടിയത്. തന്ത്രിമാരും ദേവസ്വംബോർഡ് പ്രസിഡന്റും കമ്മിഷണറും മെമ്പർമാരും അടങ്ങുന്നതാണ് ഇന്റർവ്യുബോർഡ്. മേൽശാന്തി നറുക്കെടുപ്പ് തുലാം ഒന്നിന് ശബരിമലയിൽ നടക്കും.