kaumarakkarkkai

വക്കം: വക്കം സി.കൃഷ്ണ വിലാസം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വക്കം ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് 'കൗമാര പ്രായം പ്രശ്നങ്ങൾ " എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ മിനിമോൾ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ സി.വി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആറ്റിങ്ങൽ ഗവണ്മെന്റ് ഗേൾസ്‌ ഹയർ സെക്കൻഡറി സ്കൂൾ കൗൺസിലർ വിദ്യാ വിനോദ് പ്രഭാഷണം നടത്തി. ഗ്രന്ഥശാലാ സെക്രട്ടറി സുദർശനൻ, വനിതാവേദി സെക്രട്ടറി ലതിക,ഗവേർണിംഗ് ബോഡി അംഗം ശ്രീകുമാർ എന്നിവർ സംസാരിച്ചു.