ശിവഗിരി: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് മുതൽ ഒക്ടോബർ 5 വരെ ശിവഗിരിയിൽ വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കും. ഇന്ന് രാവിലെ പത്തിന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ അദ്ധ്യക്ഷത വഹിക്കും. ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. ഗുരുധർമ പ്രചാരണ സഭാ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് , കോർപ്പറേറ്റ് മാനേജർ സ്വാമി വിശാലാനന്ദ , സ്വാമി ബോധിതീർത്ഥ തുടങ്ങിയവർ ആശംസകൾ അറിയിക്കും. തുടർന്ന് വിവിധ കലാപരിപാടികൾക്കും സംഗീതാർച്ചനയും ഉണ്ടായിരിക്കും.