വർക്കല: വെൺകുളം സരസ്വതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷവും സംഗീതോത്സവവും ഇന്ന് ആരംഭിക്കും. എല്ലാ ദിവസവും രാവിലെ അഭിഷേകം, അഷ്ടദ്രവ്യ ഗണപതി ഹോമം, വിശേഷാൽ പൂജ, അന്നദാനം വൈകിട്ട് സംഗീതോപാസന, നവരാത്രി പൂജ എന്നിവ ഉണ്ടായിരിക്കും. ഇന്ന് വൈകിട്ട് 5ന് ബ്രഹ്മകുമാരി മിനി സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. ടോപ്പ് സിംഗർ മത്സരത്തിൽ റണ്ണറപ്പായ എൽ. ആർ. ബെൻസൺ , അക്ഷിത് കെ.അജിത് എന്നിവർക്ക് സ്വീകരണം നൽകും .തുടർന്ന് ശരണ്യ ബി. മംഗളിന്റെ വീണകച്ചേരി . 27 രാത്രി 7.15ന് ഗംഗേഷ് എസ്. വെൺകുളത്തിന്റെ സംഗീത സദസ്സ് . 28 രാത്രി 7.15ന് അമൃത ലക്ഷ്മി വേണുഗോപാലിന്റെ വയലിൻ കച്ചേരി. 29 രാത്രി 7.15ന് അഖിൽ എ യുടെ പുല്ലാങ്കുഴൽ കച്ചേരി . 30 രാത്രി 7.15ന് ആരഭി ഷാജിയുടെ സംഗീത സദസ്സ് ഒക്ടോബർ 1 രാത്രി 7-15 ന് ഷാജി കെ.രാമന്റെ സംഗീത സദസ്സ്. 2 രാത്രി 7.15 ന് ശ്രീലേഖ കൃഷ്ണ, ശ്രീരേഖ കൃഷ്ണ എന്നിവരുടെ സംഗീത സദസ്സ് . 3 വൈകുന്നേരം അസ്തമയത്തിന് പൂജ വയ്പ്. രാത്രി 7.30 ന് ഡോ. ചാന്ദ്നി .എം.എസ്സിന്റെ സംഗീത സദസ്. 4 രാത്രി 7.30 ന് സംഗീത സംവിധായകൻ ചോറ്റാനിക്കര സംഗീത സദസ് . 5ന് രാവിലെ 6.45ന് പൂജ എടുപ്പ് 7.10ന് വിദ്യാരംഭം തുടർന്ന് അന്നദാനം.