
വിഴിഞ്ഞം: വെങ്ങാനൂർ ചാവടിനട പൗർണമി കാവ് ദേവീക്ഷേത്രത്തിലെ 51 അക്ഷരദേവതാ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ഇന്ന് ആരംഭിച്ച് ഒക്ടോബർ 9ന് സമാപിക്കും. കുട്ടികളുടെ പേരിന്റെ ആദ്യ അക്ഷരം വരുന്ന ദേവതയെ പൂജിച്ചുകൊണ്ട് പുസ്‌തകം പൂജവയ്‌ക്കാം. ഐ.എസ്.ആർ.ഒ ചെയർമാൻ സോമനാഥൻ, മുൻ ഐ.എസ്.ആർ.ഒ ചെയർമാൻ മാധവൻ നായർ, സംഗീത സംവിധായകൻ കൈതപ്രം ദാമോദരൻ നമ്പൂതിരി, നന്ദകുമാർ ഐ.എ.എസ്, ഭാഗവത ചൂഢാമണി പള്ളിക്കൽ സുനിൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിദ്യാരംഭ ചടങ്ങുകൾ നടക്കുന്നത്.