ss1

ഉദിയൻകുളങ്ങര: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനം മുതൽ ഗാന്ധിജയന്തി വരെ ബി.ജെ.പി സേവന വാർഷികമാചരിക്കുന്നതിന്റെ ഭാഗമായി ബി.ജെ.പി ഉദിയൻകുളങ്ങര ഏരിയാ കമ്മിറ്റി ദീൻദയാൽ ഉപാദ്ധ്യായുടെ ജന്മദിന അനുസ്‌മരണവും ശുചീകരണ യജ്ഞവും നടത്തി. ബി.ജെ.പി. സംസ്ഥാന കൗൺസിൽ അംഗം പൂഴിക്കുന്ന് ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഉദിയൻകുളങ്ങര ഏരിയാ പ്രസിഡന്റ് ഹരിഹരൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വിമൽകുമാർ, ശ്യാമളൻ.ജി, മണ്ഡലം സെക്രട്ടറി കോമളൻ, കർഷകമോർച്ച ഏരിയാ പ്രസിഡന്റ് കോരനൂർ ദിലീപ്, വൈസ് പ്രസിഡന്റ് ശ്യാം, ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡന്റ് ആറയൂർ സന്തോഷ്, മഹിളമോർച്ച മണ്ഡലം മീഡിയേറ്റർ ആറയൂർ ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.