നെയ്യാറ്റിൻകര: മാരായമുട്ടം ശ്രീ നീലകേശി ക്ഷേത്രത്തിലെ ഇക്കൊല്ലത്തെ നവരാത്രി ആഘോഷവും വിജയദശമി വിദ്യാരംഭവും 26 മുതൽ ഒക്ടോബർ 5 വരെ നടക്കും. ഇന്ന് മുതൽ വരും ദിവസങ്ങളിൽ പുഷ്പാഭിഷേകം, കുങ്കുമാർച്ചന, സഹസ്രനാമാർച്ചന, നിറമാല സമർപ്പണം, ഭാഗ്യസൂക്താർച്ചന, ഐക്യമത്യസൂക്താർച്ചന, പുസ്തകപൂജ ആരംഭം, സാരസ്വത സൂക്താർച്ചന, വിദ്യാരാജഗോപാല മന്ത്രാർച്ചന എന്നിവയും വിജയദശമി നാളിൽ വിദ്യാരംഭവും നാമസങ്കീർത്തനാർച്ചനയും നടക്കും.