ss4

ഉദിയൻകുളങ്ങര: പെരുങ്കടവിള കൊല്ലംവിളാകത്തുനടയിൽ ശ്രീബാലഭദ്രകാളി ക്ഷേത്രത്തിൽ അഖില ഭാരത നാരായണീയ മഹോത്സവ സമിതി പരമാചാര്യൻ നാരായണീയ ഹംസം ബ്രഹ്മശ്രീ കെ. ഹരിദാസ്ജിയുടെ നവതി ആഘോഷത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ ഗുരുവന്ദനവും ഗുരൂപൂജയും ഏകാഹ നാരായണീയ യജ്ഞവും നടന്നു. ആചാര്യ രുഗ്മാവതി അമ്മ ചടങ്ങിന് നേതൃത്വം നൽകി. ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് ബി.ആദർശ്,വൈസ് പ്രസിഡന്റ് സീതാചന്ദ്രൻ നായർ,പെരുങ്കടവിള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേന്ദ്രൻ,ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്. ശ്രീരാഗ്,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ.ആങ്കോട് രാജേഷ്,അഖില ഭാരതീയ നാരായണീയ മഹോത്സവ സമിതി ജനറൽ കൻവീനർ എസ്.സനൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.