നെടുമങ്ങാട്: ഓണാഘോഷങ്ങളുടെ ഭാഗമായി നെടുമങ്ങാട്നഗരസഭ ടൗൺ ഹാൾ പരിസരത്ത് ആരംഭിച്ച പുസ്തകോത്സവവും സാഹിത്യോത്സവവും ഇന്ന് സമാപിക്കും. ഇതോടനുബന്ധിച്ച് സ്കൂൾ - കോളേജ് വിദ്യാർത്ഥികൾക്കും വിദ്യാലയങ്ങൾക്കും വമ്പിച്ച ഡിസ്കൗണ്ട് ഏർപ്പെടുത്തിയതായി പുസ്തകോത്സവ സമിതി ഭാരവാഹികൾ അറിയിച്ചു. വൈകിട്ട് 3ന് നഗരസഭ ചെയർപേഴ്സൺ സി.എസ് ശ്രീജയുടെ അദ്ധ്യക്ഷതയിൽ മുൻ എം.എൽ.എ മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ മധു, അഡ്വ.ജെ.ആർ പത്മകുമാർ എന്നിവർ ഉപഹാര സമർപ്പണം നടത്തും. സി.പി.ഐ (എം) ഏരിയ സെക്രട്ടറി അഡ്വ.ആർ ജയദേവൻ, ഡി.സി.സി ജനറൽ സെക്രട്ടറി ടി.അർജുനൻ ,സി.പി.ഐ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ് തുടങ്ങിയവർ പങ്കെടുക്കും. ഫ്രണ്ട്സ് സ്റ്റഡി സെന്റർ ഡയറക്ടർ കെ.ചക്രപാണി, ചരിത്രകാരൻ വെളളനാട് രാമചന്ദ്രൻ തുടങ്ങി വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചവരെ ആദരിക്കും. വിദ്യാലയങ്ങൾക്ക് ഉപഹാര സമർപ്പണവും നടക്കും.