
പാറശാല: പ്രമുഖ നടിയും ഉദയ സമുദ്ര ഗ്രൂപ്പിന്റെ ഡയറക്ടറുമായ നടി രാധാ നായർക്ക് യു.എ.ഇ സർക്കാർ ഗോൾഡൻ വിസ നൽകി ആദരിച്ചു. സിനിമാ ലോകത്തിന് നൽകിയ മികച്ച സംഭാവനകളെ പരിഗണിച്ചാണ് യു.എ.ഇ സർക്കാർ ഗോൾഡൻ വിസ സമ്മാനിച്ചത്. അബുദാബി ഫിലിം കമ്മിഷൻ, ക്രീയേറ്റീവ് മീഡിയ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ യു.എ.ഇ സർക്കാരിന് വേണ്ടി ഫിലിം കമ്മിഷൻ ചെയർമാൻ സമീർ മുഹമ്മദ് അൽ ജബാരി നടി രാധാ നായർക്ക് ഗോൾഡൻ വിസ സമ്മാനിച്ചു. ഉദയ സമുദ്ര ഗ്രൂപ്പ് ഓഫ് ഹോട്ടൽസ്, റിസോർട്സ്, കൺവെൻഷൺ സെന്ററുകൾ, സ്‌കൂൾ എന്നിവയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ രാജശേഖരൻ നായരുടെ ഭാര്യയാണ് നടി രാധാ നായർ.