തിരുവനന്തപുരം: വ്യക്തമായ കാഴ്ചപ്പാടും ശക്തമായ നിലപാടുകളും കൊണ്ട് കോൺഗ്രസിനും യു.ഡി.എഫിനും ശരിയായ ദിശാബോധം പകർന്ന രാഷ്ട്രീയ ചാണക്യനായിരുന്നു ആര്യാടൻ മുഹമ്മദെന്ന് ഡി.സി.സി പ്രസിഡന്റ് പാലോട് രവി അനുസ്മരിച്ചു. സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ മതനിരപേക്ഷ നിലപാടുകളും ജനാധിപത്യ മൂല്യങ്ങളും മുറുകെപ്പിടിച്ച ആര്യാടൻ യുവ രാഷ്ട്രീയ പ്രവർത്തകർക്കും സാമാജികർക്കും ഗുരുനാഥനായിരുന്നു. കേരള രാഷ്ട്രീയത്തിൽ സവിശേഷമായ ഒരു 'ആര്യാടൻ കാലഘട്ടം" അടയാളപ്പെടുത്തിയാണ് അദ്ദേഹം വിട പറഞ്ഞതെന്നും പാലോട് രവി അനുസ്മരിച്ചു.