
കൊല്ലം: കൊല്ലം ചിതറയിൽ പതിനാലുകാരനെ കാണാനില്ലെന്ന് പരാതി. ചിതറ മുള്ളിക്കാട് ഇന്ദ്രനീലത്തിൽ മനോജിന്റെ മകൻ ഗൗതം കൃഷ്ണ(14)നെയാണ് ഇന്നലെ രാവിലെ 10 മുതൽ കാണാനില്ലെന്ന് പരാതിയുള്ളത്. വീടിന്റെ പരിസരത്ത് നിന്നാണ് കുട്ടിയെ കാണാതായത്. സംഭവത്തിൽ വീട്ടുകാർ പൊലീസിൽ പരാതി നൽകി. വിവരം ലഭിക്കുന്നവർ 9061253077 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടണം